കുണ്ടറ: ആറുമുറിക്കട സെന്റ്് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് യാക്കോബ് മോര് അന്തോണിയോസ് മെത്രോപ്പോലീത്ത കൊടിയേറ്റ് നടത്തി. ഇന്നലെ രാവിലെ യാക്കോബ് മോര് അന്തോണിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്മികത്വത്തില്നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ആദരവും അവാര്‍ഡ്ദാനവും നടന്നു. ഇടവക വികാരി ഫാ. ബേസില്‍ ജേക്കബ്, ഫാ.ഗീവര്‍ഗീസ് തരകന്, ഇടവക ട്രസ്റ്റി സന്തോഷ് പി. ജോര്‍ജ്, സെക്രട്ടറി മോഹന്‍ മത്തായി, ട്രഷറർ റിനു മാത്തുണ്ണി എന്നിവരുടെ സാന്നിധ്യത്തിലാണ് കൊടിയേറ്റ് നടന്നത്.
31ന് സന്ധ്യാ നമസ്കാരത്തോടുകൂടി ആരംഭിക്കുന്ന പെരുന്നാള്‍ എട്ടിന് വിശുദ്ധ അഞ്ചിന് മേല്‍ കുര്ബാനയോടം സമാപിക്കും. ഒന്നു മുതല്‍ എല്ലാ ദിവസവും വൈകുന്നേരം സന്ധ്യാ നമസ്കാരവും പ്രസംഗവും രാവിലെ കുര്‍ബാനയും ഉണ്ടായിരിക്കും.
മൂന്ന്, നാല്, അഞ്ചു തീയതികളില്‍ രാവിലെ 10.30ന് ധ്യാനവും ഏഴിനു വൈകുന്നേരം 6.30ന് ദൈവമാതാവിന്റെ സൂനോറോയും വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ റാസയും ആറിനും എട്ടിനും വിശുദ്ധ അഞ്ചില്‍ കുര്‍ബാനയും എട്ടിന് സന്ധ്യയ്ക്ക് 6.45ന് ഭജന്‍, ക്രിസ്ത്യന്‍ ഗ്രൂപ്പ് ഡാന്‍സ്, മ്യൂസിക്കല്‍ ഡ്രാമ നിഴല്‍ നാടകം എന്നിവയും നടക്കും.